പഴയങ്ങാടി:ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച് പഴയങ്ങാടി റോട്ടറി ക്ലബ് സർസയ്യിദ് കോളേജ് ബോട്ടണി വിഭാഗത്തിന്റെയും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും, കേരള സംസ്ഥാന ജൈവവൈവിദ്യ ബോർഡിന്റെയും സഹകരണത്തോടെ വയലപ്ര കായലിൽ കണ്ടൽ ചെടി നട്ടു പിടിപ്പിച്ചു. ഡോ: കതിരേശൻ ഉദ്ഘാടനം ചെയ്തു.റോട്ടറി പഴയങ്ങാടി പ്രസിഡന്റ് ടി.സജ്ജു അദ്ധ്യക്ഷത വഹിച്ചു. വി.ജി.നായനാർ മുഖ്യാതിഥിയായിരുന്നു. റോട്ടറി അസിസ്റ്റൻഡ് ഗവർണർ ഇ.പി.ചന്ദ്രൻ, മുൻ പ്രിൻസിപ്പാൾ ഡോ:കെ.എം.ഖലീൽ, പ്രിൻസിപ്പാൾ ഡോ:പി.ടി.അബ്ദുൽ അസീസ്, കോളേജ് മാനേജർ അഡ്വ:മഹമൂദ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ഡോ:ശ്രീജ നന്ദി പറഞ്ഞു. റോട്ടറി മെമ്പർമാരും, കോളേജ് വിദ്യാർത്ഥികൾ, അദ്ധ്യാപകർ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |