കാഞ്ഞങ്ങാട് : സംസ്ഥാന ബഡ്ജറ്റിൽ ജീവനക്കാർക്ക് ക്ഷാമ ബത്ത പോലും അനുവദിക്കാതെ പൂർണമായും അവഗണിക്കുകയും വിലക്കയറ്റം രൂക്ഷമാക്കുന്ന നികുതി വർധനവിനും എതിരെ എൻ.ജി.ഒ അസോസിയേഷൻ കാഞ്ഞങ്ങാട് തൃക്കരിപ്പൂർ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനം നടത്തി.
സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ സുരേഷ് പെരിയങ്ങാനം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്രാഞ്ച് പ്രസിഡന്റ് രതീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ അശോക് കുമാർ കോടോം, സംസ്ഥാന കമ്മിറ്റി മെമ്പർമാരായ ലോകേഷ് എം.ബി.ആചാർ, എ.വി.രാജൻ, ശശി കമ്പല്ലൂർ, ജില്ലാ ഭാരവാഹികളായ എം.സുനിൽകുമാർ വിജയകുമാരൻ നായർ, ഗോപിനാഥൻ , ശിവകുമാർ , സഞ്ജീവൻ, അജിത, വിനോദ് പി.രാജൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |