കാസർകോട് :കർഷകർക്കായി പരിശീലന പരിപാടി ഒരുക്കി വിദ്യാർത്ഥികൾ ഗ്രാമീണ കാർഷിക പ്രവൃത്തി പരിചയത്തിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർത്ഥികൾ നല്ലാട്ടി പാളയം പഞ്ചായത്തിൽ കർഷകരുമായി കാർഷിക മേഖലയിലെ വിവിധ അറിവുകൾ പങ്കുവെച്ചു. ജൈവ കൃഷിയിലെ കീട നിയന്ത്രണം , ബോർഡോ മിശ്രിതം തയ്യാറാക്കൽ, സോളാർ ടണൽ ഡ്രയർ, വിവിധ ഔഷധചെടികൾ എന്നിവയെക്കുറിച്ചുള്ള അറിവും കർഷർക്കായി പങ്കുവെച്ചു. കൂടാതെ അസോളയും കൂണും എങ്ങനെ ഉൽപാദിപ്പിക്കാം എന്നും കർഷകർക്ക് പരിചയപ്പെടുത്തി. പ്രൻസിപ്പൽ ഡോ.സുധീഷ് മണലിൽ , പ്രൊഫസർമാരായ ഡോ.പി.ശിവരാജ് , ഡോ.ഇ.സത്യപ്രിയ , ഡോ.ഭൂപതി ഗുരുനാഥൻ , ഡോ.പാർത്ഥസാരഥി, ഡോ.മഹേഷൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |