കൊച്ചി: സി.പി.ഐ, എ.ഐ.ടി.യു.സി എറണാകുളം ജില്ലാ കൗൺസിലുകൾ സംയുക്തമായി സി.പി.ഐ മുൻ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡി, പീരുമേട് എം.എൽ.എ വാഴൂർ സോമൻ എന്നിവരുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ കമല സദാനന്ദൻ, കെ.കെ. അഷ്രഫ് ,എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി, ജില്ലാ സെക്രട്ടറി കെ.എൻ ഗോപി, വർക്കിംഗ് കമ്മിറ്റി അംഗം പി.എ. ജിറാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |