വെഞ്ഞാറമൂട്: ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് വാമനപുരം എക്‌സൈസ് അധികൃതർ നടത്തിയ പരിശോധനയിൽ 290 ലിറ്റർ കോട പിടികൂടി. മടത്തറ അരിപ്പ അമ്മയമ്പലം ചതുപ്പ് വനമേഖലകളിൽ നിന്നാണ് കോട പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് അരിപ്പ അമ്മയമ്പലം സ്വദേശി മോഹനനെ അറസ്റ്റ് ചെയ്തു. റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രാവണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) സുരേഷ് ബാബു,പ്രിവന്റീവ് ഓഫീസർ അനിരുദ്ധൻ,പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) അൻസർ സജിത്,സിവിൽ എക്‌സൈസ് ഓഫീസർ രാഹുൽ,അബിൻ,വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ആതിരാ ചന്ദ്രൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |