കൂത്തുപറമ്പ് : കൈതേരി പതിനൊന്നാം മൈലിൽ ചെങ്കൽ ക്വാറിയിൽ സൂക്ഷിച്ച കല്ലുവെട്ട് യന്ത്രം തീവച്ച് നശിപ്പിച്ചു മൂര്യാട് സ്വദേശി രാജന്റെ ഉടമസ്ഥതയിലുള്ള കല്ലുവെട്ട് യന്ത്രമാണ് നശിപ്പിച്ചത് ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം രണ്ട് കല്ലുവെട്ട് യന്ത്രവും ഒരു തട്ട് മെഷീനുമാണ് നശിപ്പിച്ചത് ഒരു കല്ലുവെട്ട് യന്ത്രം പൂർണ്ണമായും കത്തി നശിച്ചു പ്രവൃത്തി കഴിഞ്ഞ് ചെങ്കൽ പണയിൽ നിർത്തിയിട്ടിരുന്നതായിരുന്നു. വ്യാഴാഴ്ച കാലത്ത് ജോലിക്കെത്തിയ തൊഴിലാളികളാണ് സംഭവം കാണുന്നത്. ഉടൻതന്നെ ഉടമയെ വിവരം അറിയിക്കുകയും കൂത്തുപറമ്പ് പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി 5 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സാമൂഹ്യവിരുദ്ധരാണ് അക്രമത്തിനു പിന്നിലെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |