കണ്ണൂർ :ജവഹർലാൽ നെഹ്റു പബ്ലിക്ക് ലൈബ്രറി ആന്റ് റിസർച്ച് സെന്റർ ഏപ്രിലിൽ കണ്ണൂർ ലിറ്റററി ഫെസ്റ്റ് സംഘടിപ്പിക്കുന്നു. പ്രമുഖ സാഹിത്യ-സാംസ്ക്കാരിക നായകന്മാരും പുതുതലമുറയിലെ എഴുത്തുകാരും മാദ്ധ്യമ രംഗത്തെ പ്രമുഖരും പങ്കെടുക്കും. പരിപാടി വിജയിപ്പിക്കുന്നതിന് ജില്ലയിലെ പ്രമുഖ രാഷ്ട്രീയ-സാംസ്കാരിക പ്രവർകരെ ഉൾപ്പെടുത്തി സംഘാടക സമിതി രൂപികരിക്കുന്നതിന് തീരുമാനിച്ചു .ഗവേണിംഗ് ബോഡി യോഗത്തിൽ വൈസ് ചെയർമാൻ മുണ്ടേരി ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.രത്നകുമാർ, കെ.പി ജയബാലൻ , പി.ഗോപി , ടി.മുകുന്ദൻ,സി.വി.വിജയൻ , പി.ഹരിദാസൻ , വി.പി.കിഷോർ, പ്രൊഫ.ടി.വി.ബാലൻ, ആർ.അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി യോഗം മാർച്ച് 1ന് വൈകീട്ട് 5ന് ജവഹർ ലൈബ്രറിയിൽ ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |