തലശ്ശേരി: കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഇന്നലെ നടന്ന തെരുവ് നാടക മത്സരം ആനുകാലിക സംഭവങ്ങൾ കൊണ്ട് ശ്രദ്ധേയമായി. ആസ്വാദകരുടെ കണ്ണും കാതും തുറപ്പിച്ച തെരുവ് നാടകങ്ങളിൽ പലതും ചിരിക്കുമപ്പുറം ചിന്തകളെ ഉണർത്തുന്നവയായി. കുട്ടികളുടെ മികച്ച അവതരണവും കാണികളുടെ മനസ്സ് നിറച്ചു. ചിറക്കുനി സഫ്ദർ ഹാഷ്മി വേദിയിൽ നടന്ന തെരുവ് നാടക മത്സരമാണ് ഏറെ ശ്രദ്ധേയമായത്. ആനുകാലിക സംഭവങ്ങളായിരുന്നു മിക്ക നാടകങ്ങളുടെയും വിഷയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും കേരളവും തമ്മിലുള്ള വ്യത്യസ്തതയും നോട്ട് നരോധനവും, ബീഫ് നിരോധനവും പെട്രോൾ വിലയും കേന്ദ്ര സർക്കാരിന്റെ വിറ്റു തുലയ്ക്കൽ നയവുമല്ലാം നാടകങ്ങൾക്ക് ഇതിവൃത്തങ്ങളായി.കുട്ടികളുടെ അവതരണ മികവും എടുത്ത് പറയേണ്ടത് തന്നെയാണ്. കാണികളെ ഒരു പോലെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഇവർക്ക് കഴിഞ്ഞു.വലിയ സദസ്സ് തന്നെ തെരുവ് നാടകം കാണാനുണ്ടായിരുന്നു.ചുട്ടുപൊള്ളുന്ന സമകാലീനാവസ്ഥയും അനുഭവിച്ചറിയാൻ നാടകപ്രേമികൾക്കായി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |