ധർമ്മടം : ഗവ ബ്രണ്ണൻ കോളേജിൽ നടക്കുന്ന കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവംധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കലാരൂപങ്ങളും കലാമത്സരങ്ങളും അതിലൂടെ പുറത്തുവരുന്ന ആശയങ്ങളുമെല്ലാം നിയന്ത്രിക്കപ്പെടുന്ന കാലത്തിലൂടെയാണ് നമ്മുടെ നാടും ലോകവും നീങ്ങുന്നതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
കണ്ണൂർ സർവകലാശാല യൂണിയൻ ചെയർമാൻ കെ.സാരംഗ് അദ്ധ്യക്ഷത വഹിച്ചു. ധർമ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സംഘടക സമിതി ചെയർമാനുമായ എൻ.കെ രവി ആമുഖഭാഷണം നിർവഹിച്ചു.സർവകലാശാല വൈസ്ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ദേശിയ കലോത്സവ വിജയികൾക്കുള്ള സമ്മാനദാനവും, സ്വാഗത ഗാനം ആലപിച്ച ലാസ്യ കോളേജ് വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണവും ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ ഡോ. ബാബുരാജ് നിർവഹിച്ചു. സർവകലാശാല യൂണിയൻ ചെയർമാൻ സാരംഗ് മന്ത്രിക്ക് വേണ്ടി സ്നേഹോപഹാരം സമർപ്പിച്ചു.മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ, സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. എ.അശോകൻ, ഡോ. രാഖി രാഘവൻ, ഡോ.കെ.ടി.ചന്ദ്രമോഹൻ, പ്രമോദ് വെള്ളച്ചാൽ, സർവകലാശാല ഡി.എസ്.എസ് ഡോ. നഫീസ ബേബി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ കോങ്കി രവീന്ദ്രൻ, സംഘാടക സമിതി കൺവീനർ വൈഷ്ണവ് മഹേന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.കണ്ണൂർ സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി അശ്വതി എ സ്വാഗതവും, വൈസ് ചെയർമാൻ ആദർശ് വി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |