കണ്ണൂർ: കൃത്രിമ ബീജാധാന പ്രവർത്തനങ്ങൾ ക്ഷീരസംഘങ്ങൾ വഴി സ്വകാര്യവത്കരിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കന്നുകുട്ടി പരിപാലന പദ്ധതിയുടെ സബ്‌സിഡി 25000 രൂപയായി വർദ്ധിപ്പിക്കണമെന്നും കേരള ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പി. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. പ്രശാന്ത് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ഭാരവാഹികളായി പി. സന്തോഷ് കുമാർ (പ്രസിഡന്റ്), എസ്. ബിനുകുമാർ, ഇ.എം. നാരായണൻ, എസ്.ആർ. സജിത (വൈസ് പ്രസിഡന്റുമാർ), ബിജിത ബെനഡിക്ട് (സെക്രട്ടറി), പി.ആർ. രേഷ്മ, എം. ധനീഷ്, കെ.യു. അൻസാർ (ജോയിന്റ് സെക്രട്ടറിമാർ), എം.കെ. നജീഷ് ബാബു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വിരമിച്ച ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ കെ.എ. അബ്ദുൾ മുത്തലീബിന് യാത്രയയപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |