SignIn
Kerala Kaumudi Online
Sunday, 01 September 2024 10.35 AM IST

ഓട്ടോറിക്ഷ തിവെച്ച് നശിപ്പിച്ചു

Increase Font Size Decrease Font Size Print Page
auto

തളിപ്പറമ്പ്: ധർമ്മശാല തളിയിൽ എ.കെ.ജി വായനശാലക്ക് സമീപം താമസിക്കുന്ന കോക്കാടൻ എം.കെ.ഗണേഷിന്റെ സ്വകാര്യ ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചു.തിങ്കളാഴ്ച രാത്രി 11.45 ഓടെയാണ് അ‌ജ്ഞാതർ ഓട്ടോ അഗ്നിക്കിരയാക്കിയത്. വീടിന് സമീപത്ത് സ്വന്തമായി ഗ്രിൽസ് വർക്ക്‌ഷോപ്പ് നടത്തുകയാണ് ഗണേഷ്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ പതിവുപോലെ ഓട്ടോറിക്ഷ വീട്ടുമുറ്റത്ത് നിർത്തിയിട്ടതായിരുന്നു. രാത്രി 11 മണിയോടെ ഗേറ്റ് അടച്ച് വീട്ടുകാർ ഉറങ്ങിയിരുന്നു. വീടിന് പുറത്ത് വെളിച്ചം കാണപ്പെട്ടതിനെത്തുടർന്ന് ഉണർന്ന് നോക്കുമ്പോഴേക്കും ഓട്ടോ പൂർണമായും കത്തിനശിച്ചിരുന്നു. പെട്രോൾ ഒഴിച്ച് തീ കൊടുത്തതാണെന്ന് കരുതുന്നു. വീടിന്റെ ഗേറ്റ് തുറന്നിട്ട നിലയിലാണ്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.