കണ്ണൂർ: ലോക്സഭ ഇലക്ഷനോട് അനുബന്ധിച്ച് മാവോയിസ്റ്റ് സാന്നിധ്യം പരിശോധിക്കാൻ പോലീസ് വ്യോമ നിരീക്ഷണം നടത്തി.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ, അസിസ്റ്റന്റ് കളക്ടർ അനുപ് ഗാർഗ് എന്നിവരുടെ നേതൃത്വത്തിലാണ് വ്യോമ നിരീക്ഷണം നടത്തിയത്.
കൂത്തുപറമ്പ് എ.സി.പി കെ.വി.വേണുഗോപാൽ സ്പെഷ്യൽ ബ്രാഞ്ച് എ.സി പി. വി.വി.മനോജ് എന്നിവരും നിരീക്ഷണത്തിൽ പങ്കെടുത്തു. നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ കണ്ണവം വനമേഖലയിലാണ് ഹെലികോപ്ടറിലൂടെ നിരീക്ഷണം നടത്തിയത്.ഒരു മണിക്കൂർ പറക്കലിന് ശേഷം ഹെലികോപ്ടർ മടങ്ങി. ലോക്സഭാ ഇലക്ഷൻ അടുത്തതോടെ മാവോയിസ്റ്റ് സാന്നിധ്യം പരിശോധിക്കുന്നതിനായി പൊലീസ് കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |