കാസർകോട് : ചെർക്കള ടൗൺ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ റംസാൻ റിലീഫ് കിറ്റ് വിതരണം മുസ്ലിം ലീഗ് സെക്രട്ടറി കെ. അബ്ദുല്ലക്കുഞ്ഞി ചെർക്കള ഉദ്ഘാടനം ചെയ്തു. വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുല്ല ടോപ്പ്, കാസർകോട് മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി നാസർ ചെർക്കളം, ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇഖ്ബാൽ ചായിന്റടി, വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി മുഹമ്മദ് ഹാജി, ട്രഷറർ സി എച്ച് മുഹമ്മദ് കുഞ്ഞി ബടക്കേക്കര, വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ തായൽ, സെക്രട്ടറിമാരായ ബഷീർ കോലാച്ചിയടുക്കം, സി കെ.ഹാരിസ്, മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഹാരിസ് തായൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ സിദ്ധ, അഹമ്മദ് കെ.സി, ബച്ചി ചെർക്കള, ഹാരിസ് , ഫൈസൽ പൈച്ചു ചെർക്കള, ജുനൈദ് ചെർക്കള, ബദറുദ്ദീൻ ബാലടുക്ക, അബ്ദുൽ ഖാദർ, സഫീർ, നിജാബ് തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |