മാഹി: ലബോർദനൈ കോളജിലെ പൂർവ്വ വിദ്യാർത്ഥി സംഗമവും സ്‌കോളർഷിപ്പ് വിതരണവും സംഘടിപ്പിച്ചു. മാഹി തീർത്ഥ ഇന്റർനാഷണലിൽ നടന്ന പരിപാടിയിൽ ഡോ: ആന്റണി ഫർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. സംഘടന പ്രസിഡന്റ് പി.പവിത്രൻ ഉദ്ഘാടനം ചെയ്തു. സി. ബാലഗോപാലൻ,പി.സി.ദിവാനന്ദൻ, സി.എച്ച് പ്രഭാകരൻ,പി.കെ.മുകുന്ദൻ പി.സി.എച്ച്.ശശിധരൻ സംസാരിച്ചു. മാഹി ജെ.എൻ. ജി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക്
വർഷം തോറും നൽകി വരുന്ന സ്‌ക്കോളർഷിപ്പ് ചടങ്ങിൽ വിതരണം ചെയ്തു.വി.ശ്രീലക്ഷമി. വി.കെ. രാഹുൽ.പി. ശ്രേയ. ടി.കെ.വൈഷ്ണവി,പി.വേദ. എന്നീ വിദ്യാർത്ഥികൾക്കാണ് പത്തായിരം രൂപ വീതമുള്ള സ്‌കോളർഷിപ്പ് ലഭിച്ചത്.
ചടങ്ങിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |