പെരിങ്ങോം: പെരിങ്ങോം വില്ലേജ് ഓഫീസിനായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനത്തിന് സംഘാടക സമിതി രൂപീകരിച്ചു. പെരിങ്ങോം - വയക്കര ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസി എലിയാസ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ,
പയ്യന്നുർ ഭൂരേഖ തഹസീൽദാർ ശിവപ്രസാദ്, പെരിങ്ങോം വില്ലേജ് ഓഫീസർ കല്പന സംസാരിച്ചു.ടി.ഐ.മധുസൂദനൻ എം.എൽ.എ. ചെയർമാനും പയ്യന്നുർ തഹസീൽദാർ മനോഹരൻ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.20ന് വൈകീട്ട് 3ന് വകുപ്പ് മന്ത്രി കെ.രാജൻ ഓൺലൈനായി നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിക്കും. ടി.ഐ.മധുസൂദനൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതിഥിയായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |