ചീമേനി: സി.പി.എം ചെറുവത്തൂർ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നിടുംബയിലുള്ള അഞ്ച് ഏക്കർ സ്ഥലത്ത് ചെയ്യുന്ന സംയോജിത കൃഷിയുടെ ഏരിയാതല നടീൽ ഉദ്ഘാടനം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ജനാർദ്ദനൻ നിർവ്വഹിച്ചു.യോഗത്തിൽ കയനി കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ഏരിയാ സെക്രട്ടറി.കെ.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു, ജില്ലാ കമ്മറ്റി അംഗം പി.സി സുബൈദ, സി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, കെ.രാജു , കെ.രാധാകൃഷ്ണൻ , പി.എസ്.സുരേഷ്, വി.വി.ജനാർദ്ദനൻ, സി കെ.ചന്ദ്രൻ , പി.എ.രാജൻ, കെ.ടി. തമ്പാൻ എന്നിവർ സംസാരിച്ചു.ചെറുവത്തൂർ ഏരിയയിലെ പതിനാല് ലോക്കൽ കമ്മിറ്റി പരിധിയിലുള്ള മുഴുവൻ ബ്രാഞ്ചുകളിലും ഇതിന്റെ സംയോജിതകൃഷിയുടെ തുടർ പ്രവർത്തനം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |