ശ്രീകണ്ഠപുരം: കൂട്ടുമുഖം താഴെ പാലം ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്തു.ശ്രീകണ്ഠപുരം നഗരസഭ വാർഡ് കൗൺസിലർ വി.വി.ജമുന അദ്ധ്യക്ഷത വഹിച്ചു.രാജ്യസഭ എം പിയായ ഡോ. ജോൺ ബ്രിട്ടാസിന്റെ 202223 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ചാണ് പാലത്തിന്റെ പണി പൂർത്തീകരിച്ചത്. കൂട്ടുമുഖത്തു നിന്നും കോളേരി വയൽ, കൊയിലി എന്നിവിടങ്ങളിലേക്ക് ഏറ്റവും വേഗത്തിലെത്താനാവുന്ന റോഡാണിത്. പാലത്തിന്റെ നിർമ്മാണം പൂർത്തിയായതോടെ പ്രദേശത്തെ 150ഓളം വീട്ടുകാരുടെ യാത്രാദുരിതം അവസാനിച്ചു. ദ്രുതഗതിയിൽ പാലം പൂർത്തിയാക്കിയ കോൺട്രാക്ടർ ഹംസക്കുട്ടിക്കും പാലം നിർമ്മാണത്തിനായി നഗരസഭയ്ക്ക് സ്ഥലം വിട്ടുനൽകിയ മുഹമ്മദ് കുഞ്ഞിക്കും എം.പി ഉപഹാരം നൽകി.വാർഡ് മെമ്പർമാരായ വിജിൽ മോഹനൻ, കെ.ഒ.പ്രദീപൻ, വി.സി രവീന്ദ്രൻ, പി. മീന, ഇ.വി.തങ്കമണി, സംഘാടക സമിതി കൺവീനർ കെ.ഷൈജു, വിവിധ പാർട്ടി പ്രതിനിധികളായ വി.സി ഹരിദാസൻ, ടി.പി.സുനിൽ കുമാർ, കെ. പി.ഗംഗാധരൻ, ഇല്ലിക്കൽ അഗസ്തി, സിബി പണ്ടാരശ്ശേരിയിൽ, അലക്സാണ്ടർ ഇല്ലിക്കുന്നുപുറത്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |