കാഞ്ഞങ്ങാട്: കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചാമുണ്ഡിക്കുന്ന് സ്മാർട്ട് അങ്കണവാടി കെട്ടിട ഉദ്ഘാടനം ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ അദ്ധ്യക്ഷത വഹിച്ചു. നിർമ്മിതികേന്ദ്രം ജനറൽ മാനേജർ ഇ.പി.രാജ് മോഹനൻ മുഖ്യാതിഥിയായി. അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.മീന, കെ.കൃഷ്ണൻ , ഷീബ ഉമ്മർ, പി.കൃഷ്ണൻ, എ.തമ്പാൻ, ബഷീർ വെള്ളിക്കോത്ത്, കെ. സതി, കെ.സി മുഹമ്മദ് കുഞ്ഞി, മുജീബ് മെട്രോ, രാജേഷ് മീത്തൽ, കരുണാകരൻ ചാമുണ്ഡിക്കുന്ന്, സി മുഹമ്മദ് ഹാജി, നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു. മെമ്പർ ഹാജറ സലാം സ്വാഗതവും അംഗണവാടി ടീച്ചർ എ.കെ.ഗീത നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |