ഇരിട്ടി:നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ നാല് ദിവസമായി നായനാർ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്നുവരുന്ന ഇരിട്ടി ഫെസ്റ്റ് 2025 സമാപിച്ചു ഇന്നലെ നടന്ന ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും സംഗമം സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അംഗം പി.റോസ സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭിന്നശേഷി വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ മൊയ്തിൻ കുട്ടി പൂമരത്തിൽ മുഖ്യാതിഥിയായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി.കെ.ബൾക്കിസ് അദ്ധ്യക്ഷത വഹിച്ചു.ഐ.സി.ഡി.എസ് സൂപ്പർവൈസർ ജിസ്മി അഗസ്റ്റിൻ സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ വി.പുഷ്പ, അബ്ദുൾഖാദർ കോമ്പിൽ, വയോജന കമ്മിറ്റി അംഗം എം.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.. തുടർന്ന് ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും കലാപരിപാടികളും നടന്നു. ഇരിട്ടി ഫെസ്റ്റിന് സമാപനം കുറിച്ച് കൊണ്ട് കോഴിക്കോട് മ്യുസിക്കൽ കഫെയിലെ കലാകാരാൻമാർ അണിനിരന്ന സംഗിത സന്ധ്യയും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |