ചെറുകുന്ന്: പഞ്ചായത്തിലെ കൊവ്വപ്പുറം-ഇട്ടമ്മൽ അങ്കണവാടി പാലത്തിന്റെ ഉദ്ഘാടനം എം. വിജിൻ എം.എൽ.എ നിർവ്വഹിച്ചു. ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. നിഷ അദ്ധ്യക്ഷയായി. പഴയ നടപാലം പൊളിച്ച് മാറ്റി വാഹനങ്ങൾക്ക് സുഗമമായി പോകാൻ സാധിക്കുന്നനിലയിൽ 5.70 മീറ്റർ നീളത്തിലും 5.30 മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമ്മിച്ചത്. നാല്പതോളം കുടുംബങ്ങൾക്കും സമീപത്തു തന്നെയുള്ള സ്‌കൂളിലേക്കും അങ്കണവാടിയിലേക്കും പോകുന്ന കുട്ടികൾക്കും ഇത് വഴിയുള്ള യാത്ര ഏറെ ഗുണകരമാവും. ചടങ്ങിൽ ചെറുകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി സജീവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മ പരാഗൻ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.എച്ച് പ്രദീപ് കുമാർ, കെ. മോഹനൻ, ഒ.വി പവിത്രൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.വി അജേഷ് സ്വാഗതവും പി.എൽ ബേബി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |