കാഞ്ഞങ്ങാട് : അതിയാമ്പൂർ ബാലബോധിനി വായനശാല ഗ്രന്ഥാലയം ഗ്രന്ഥശാല വാരാചരണം സമാപിച്ചു.സമാപനചടങ്ങിൽ കാര്യമ്പു രാവണേശ്വരത്തിന്റെ കവിതാസമാഹാരത്തെ ആസ്പദമാക്കി പുസ്തകചർച്ചയും അരങ്ങേറി. സമാപനസമ്മേളനം ഡോ.സി കെ.നാരായണ പണിക്കർ ഉദ്ഘാടനം ചെയ്തു. സി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.കാര്യമ്പു രാവണീശ്വരത്തെ ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന പ്രസിഡന്റ് പി.അപ്പുക്കുട്ടൻ ഉപഹാരം നൽകി ആദരിച്ചു. എൻ.ഗീത അക്ഷരജ്വാല തെളിയിച്ചു.പൂക്കള മത്സരത്തിൽ വിജയികളായവർക്ക് എം.രാഘവൻ സമ്മാനങ്ങൾ നൽകി. വി.കരുണാകരൻ, വി.ഗോപി, പി.അർജുൻ രാജ് എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി എ.കെ.ആൽബർട്ട് സ്വാഗതവും ജോയിൻ സെക്രട്ടറി എ.കെ. രസിക് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |