നീലേശ്വരം: കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ നിലവിൽ വന്ന ആട്ടഗദ്ദെ ഗോത്രകലാ സംഘത്തിന്റെ ഓഫീസ് മടിക്കൈ എരിക്കുളത്തെ കെ.എം.സ്മാരക ഹാളിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അദ്ധ്യക്ഷത വഹിച്ചു.എ.ഡി.എം.സി കെ.എം.കിഷോർ കുമാർ പദ്ധതി നിശദീകരണം നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി.ശ്രീലത, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ, ടി രാജൻ, രജിത പ്രമോദ്, ഡിഎംസി കെ രതീഷ് കുമാർ എന്നിവർ സംസാരിച്ചു. ഡിപിഎം എസ് മനു സ്വാഗതവും പഞ്ചായത്ത് സി ഡി.എസ് ചെയർപേഴ്സൺ കെ.റീന നന്ദിയും പറഞ്ഞു മംഗലംകളി, കൊറഗ നൃത്തം, കുടിയ നൃത്തം, എരുതുകളി എന്നീ തദ്ദേശീയ കലാരൂപങ്ങളെ കോർത്തിണക്കിയുള്ള കലാസംഘങ്ങൾക്കുള്ള പരിശീലനം കേന്ദ്രത്തിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |