കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ലയൺസ് ക്ലബ് ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു . ലയൺസ് സിൽവർ ജൂബിലി ഹാളിൽ സംഗമം ഡിസ്ട്രിക് ഫസ്റ്റ് ഗവർണർ ടൈറ്റസ് തോമസ് ഉദ്ഘാടനം ചെയ്തു. വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ മണികണ്ഠൻ മേലത്ത് മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് ലയൺസ് ക്ലബ് പ്രസിഡന്റ് കണ്ണൻ പാർത്ഥസാരഥി അദ്ധ്യക്ഷത വഹിച്ചു. മുൻ ഡിസ്റ്റിക് ഗവർണർ കെ.ശ്രീനിവാസ ഷേണായി, പ്രിൻസിപ്പൽ ഡിസ്റ്റിക് അഡ്വാൻസർ കെ.ഗോപി, മുൻ പ്രസിഡന്റ് ശ്യാം പ്രസാദ്, റീജണൽ ചെയർമാൻ പി.പി.കുഞ്ഞികൃഷ്ണൻ നായർ, സോൺ ചെയർമാൻ വി.സജിത്ത് എന്നിവർ സംസാരിച്ചു. മധു മഠത്തിൽ സ്വാഗതവും രാജേഷ് കൃഷ്ണ നന്ദിയും പറഞ്ഞു.തിരുവാതിര, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, സംഘഗാനം, ഗാനാലാപനം, ആദരിക്കൽ, സമ്മാനവിതരണം, തുടങ്ങിയ വിവിധ പരിപാടികൾ സംഗമത്തിന്റെ ഭാഗമായി നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |