പയ്യന്നൂർ: നഗരസഭ സ്വച്ഛതാ ഹി സേവ ശുചിത്വ ക്യാമ്പയിൻ ഉദ്ഘാടനവും ലോഗോ പ്രകാശനവും പുഞ്ചക്കാട് പുന്നക്കടവ് പുഴയോരത്ത് ചെയർപേഴ്സൺ കെ.വി.ലളിത നിർവ്വഹിച്ചു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ വി.വി.സജിത, ടി.പി. സമീറ , കൗൺസിലർമാരായ വസന്ത രവി, കെ.കെ.ഫൽഗുനൻ, പി.വി.സുഭാഷ്, ക്ലീൻസിറ്റി മാനേജർ പി.പി.കൃഷ്ണൻ, ഹൃദ്യമോൾ ഹരീന്ദ്രൻ സംസാരിച്ചു. പുന്നക്കടവ് പുഴയോരവും പരിസരത്തും നടന്ന ശുചീകരണ പരിപാടിയിൽ നഗരസഭ ശുചീകരണ തൊഴിലാളികൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിത കർമ്മസേന - കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, പ്രദേശവാസികൾ തുടങ്ങിയവർ സംബന്ധിച്ചു. ഈ മാസം 25ന് ഏക് ദിൻഏക് ഘണ്ഡ , ഏക് സാത്ത് ശുചീകരണ യജ്ഞം നടത്തുമെന്നും ചെയർപേഴ്സൺ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |