കണ്ണൂർ:കേന്ദ്ര സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സ്‌കിൽ ഡെവലപ്പ്‌മെന്റ് കോർപറേഷൻ, വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ജോബ് ഫെസ്റ്റ്
26 ന് രാവിലെ 9 മണിക്ക് കോളേജ് ഓഫ് കോമേഴ്സിൽ നടക്കും.നാഷണൽ സ്‌കിൽ ഡെവലപ്പ്‌മെന്റ് കോർപറേഷൻ പ്രതിനിധികളും ജപ്പാനിൽ നിന്നുള്ള വ്യവസായ തൊഴിൽ ഉടമ പ്രതിനിധികളും പങ്കെടുക്കും. .പെൺകുട്ടികൾക്ക് മാത്രം ഒരുലക്ഷത്തിലധികം ഒഴിവുകളാണ് നിലവിൽ ജപ്പാനിൽ ഉള്ളത്.പ്ലസ് ടു, ഐ.ടി.ഐ , ഡിപ്ലോമ, ഡിഗ്രി, ബി.ടെക്, നഴ്സിംഗ് തുടങ്ങിയ യോഗ്യതയുള്ള 18നും 28 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം.ഇന്ത്യ ജപ്പാൻ തൊഴിൽ കരാർ പ്രകാരം ജപ്പാനിലെ വിവിധ മേഖലകളിൽ ഉള്ള നിരവധി തൊഴിലവസരങ്ങളെ കുറിച്ച് അറിയുവാനും പ്രാരംഭ അഭിമുഖത്തിനുമായി പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടണം.ഫോൺ: 7593887151, 8281769555, 9447328789.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |