തലശ്ശേരി: ജില്ല സീനിയർ ബാസ്‌കറ്റ് ബാൾ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ബി.കെ 55 ബാസ്‌കറ്റ് ബാൾ ക്ലബും വനിതാവിഭാഗത്തിൽ പീയെംസ് ക്ലബും ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനലിൽ പുരുഷ വിഭാഗത്തിൽ ചന്ദനക്കാംപാറ ചെറുപുഷ്പത്തെ 58-47 നാണ് ബി.കെ ക്ലബ് പരാജയപ്പെടുത്തിയത്. വനിത മത്സരത്തിൽ
ബാസ്‌കറ്റ് ബോൾ ഫാൻസിനെ 64-45ന് തോൽപ്പിച്ചാണ് പീയെംസ് ചാമ്പ്യന്മാരായത്. മികച്ച കളിക്കാരനായി പുരുഷ വിഭാഗത്തിൽ ബി.കെ 55 ടീമിലെ ടിൻസ് തോമസും വനിത വിഭാഗത്തിൽ ബാസ്‌കറ്റ് ബാൾ ഫാൻസ് ടീമിലെ ഹലീമ ജാനും തെരഞ്ഞെടുക്കപ്പെട്ടു.തലശ്ശേരി എ.എസ്.പി പി.ബി.കിരൺ മുഖ്യാതിഥിയായി.അടുത്ത വർഷം തലശ്ശേരിയിൽ നടക്കുന്ന സംസ്ഥാന സീനിയർ ബാസ്‌കറ്റ് ബാൾ ചാമ്പ്യൻഷിപ്പിലെ കൊച്ചിൻ ഹനീഫ മെമ്മോറിയൽ ട്രോഫി ടൈറ്റിൽ ഉദ്ഘാടനം എ.എസ്.പി നിർവഹിച്ചു. പ്രസിഡന്റ് ഡോ.ജെസിം ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. ബാസ്‌കറ്റ് ബാൾ അസോസിയേഷൻ ഹൈപവർ കമ്മിറ്റി അംഗം വി.സി ഹാഷിം, സെക്രട്ടറി ജാസിം മാളിയേക്കൽ, ടി.സി.പി.എം. സിറാജ്, വൈസ് പ്രസിഡന്റ് ഡോ.കെ.ബിനോയ്, എം.എ.നിക്കോളാസ്, പ്രജു കെ. പോൾ, ബിനീഷ് കോടിയേരി, അസീസ് നാലുപുരക്കൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |