ചെറുവത്തൂർ: ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് ചെറുവത്തൂർ ഗവ. ആയുർവേദ ഡിസ്‌പെൻസറിയിലെ ആയുർകർമ വിഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി.പ്രമീള ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.രമണി അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ ബി.ലീന ആയുർകർമ്മയുടെ പ്രവർത്തനം വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഗിരീശൻ വാർഡ് മെമ്പർമാരായ രാജേന്ദ്രൻ പയ്യാടക്കത്ത്, മഹേഷ് എന്നിവർ സംസാരിച്ചു. സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ബി.ലീന സ്വാഗതവും ഡോക്ടർ ഹരിത റാണി നന്ദിയും പറഞ്ഞു.വയോജനങ്ങൾക്കും, ഗർഭിണികൾക്കും സ്ത്രീ രോഗങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേകം ഒ.പി, ജീവിതശൈലീ രോഗങ്ങൾക്കുള്ള ഒ.പി, കിടപ്പ് രോഗികളെ വീടുകളിലെത്തി പരിശോധിക്കുന്ന സ്‌നേഹധാര പദ്ധതി തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ചെറുവത്തൂർ ഗവ. ആയുർവേദ ഡിസ്‌പെൻസറിയുടെ നേതൃത്വത്തിൽ നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |