കാഞ്ഞങ്ങാട്:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കാസർകോട് ജില്ലാ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ ഭവനിൽ വനിതാസംവരണം സ്ത്രീ സമത്വം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.പി.ശ്യാമദേവി ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു ജില്ലാ പ്രസിഡന്റ് കെ.ജയറാം പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. എഴുപതാം വയസ്സിൽ ബിരുദം കരസ്ഥമാക്കിയ കെ എസ് എസ് പി യു സംസ്ഥാന കൗൺസിൽ അംഗം വി.ടി.കാർത്യായനിയെ സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി പ്രസന്ന ആദരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.സുജാതൻ, ജില്ലാ സെക്രട്ടറി പി.കുഞ്ഞമ്പു നായർ എന്നിവർ സംസാരിച്ചു. വനിതാ സബ് കമ്മിറ്റി കൺവീനർ നിർമ്മല സ്വാഗതവും ജോയിൻ കൺവീനർ പാർവതി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |