കാഞ്ഞങ്ങാട് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75ാം ജന്മദിന പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അമ്മയ്‌ക്കൊരു മരം പരിപാടിയുടെ കാഞ്ഞങ്ങാട് മണ്ഡലം തല ഉദ്ഘാടനം എച്ചിക്കാനം
വൃന്ദാവനം ബാലസദനത്തിൽ പ്രസിഡന്റ് എം.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മടിക്കൈ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം എ.വേലായുധൻ, ജില്ലാ വൈസ് പ്രസിഡന്റ് എം.ബൽരാജ്, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് സുകുമാരൻ കാലിക്കടവ് എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ടു.
മണ്ഡലം ജനറൽ സെക്രട്ടറി ബിജി ബാബു സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം എൻ.അശോക് കുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് ഗീത ബാബുരാജ്, സെക്രട്ടറി പി.നാരായണി, സേവാ ഭാരതി ജില്ലാ പ്രസിഡന്റ് ഗുരുദത്ത് പൈ, കെ. ശോഭന ഏച്ചിക്കാനം, ബി.കുഞ്ഞിക്കണ്ണൻ, വിനു പുളിക്കാൽ, പി.സുരേഷ്, വി.വി.വിജയൻ, സി തമ്പാൻ കാരാക്കോട് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |