കണിച്ചാർ: പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വയോജനങ്ങൾക്ക് ആയൂർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി. മലയാംപടി വയോജന വിശ്രമകേന്ദ്രത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് വാർഡ് മെമ്പർ ജിമ്മി അബ്രാഹത്തിന്റെ അദ്ധ്യക്ഷതയിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശ് ഉദ്ഘാടനം ചെയ്തു.പേരാവൂർ ബ്ലോക്ക് ശിശു വികസന പദ്ധതി ഓഫീസർ ബിജി തങ്കപ്പൻ പദ്ധതി വിശദീകരണം നടത്തി. കണിച്ചാർ ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ്.സൂപ്പർവൈസർ ലിനി വർഗ്ഗീസ്, ചെങ്ങോം ആയൂർവേദ ആശുപത്രി ഡോ.കെ.എൻ. ധന്യ, പേരാവൂർ ആയൂർവേദ ആശുപത്രി ഡോ.പി.വി.സലിം എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.എ.ബി.രാജേഷ്, ബേബി , ശ്രീഷ ബിജു എന്നിവർ സംസാരിച്ചു.
പടം :മലയാംപടിയിൽ നടന്ന ആയുർവേദ മെഡിക്കൽ ക്യാമ്പ് പ്രീത ദിനേശ് ഉദ്ഘാടനം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |