നീലേശ്വരം: ലോക പേവിഷബാധ ദിനവുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്ഘാടനം കോട്ടപ്പുറം ശ്രീ വൈകുണ്‌ഠേശ്വര ക്ഷേത്രം ഓഡിറ്റോറിയത്തിൽ നഗരസഭ വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വി.ഗൗരി നിർവഹിച്ചു. കോട്ടപ്പുറം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ബി.നിഷ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സർവയലൻസ് ഓഫീസർ ഡോ. ബി.സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ടി.രഞ്ജിത്കുമാർ സന്ദേശം നൽകി. ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ പി.പി.ഹസീബ് സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ അജിത് സി ഫിലിപ്പ് നന്ദിയും പറഞ്ഞു. നഗരസഭ കൗൺസിലർ റഫീഖ് കോട്ടപ്പുറം, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ പി. ജയ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ബോധവത്കരണ സെമിനാറിൽ ഡോ.ബിനോ ജോസ്, മിഷൻ റാബീസ് എഡ്യൂക്കേറ്റർ ജിഷ്ണു എന്നിവർ ക്ലാസ്സെടുത്തു. മാസ്റ്റർ ഹൃദയദേവ് നയിച്ച ബോധവത്കരണ മാജിക് ഷോ അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |