കണിച്ചാർ: പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് മലയാംപടി വയോജന വിശ്രമകേന്ദ്രത്തിൽ അനുവദിച്ച യോഗ ക്ലാസിന്റെ ട്രെയിനിംഗ് നടത്തി. മാലൂർ ആയൂർവേദ ഡിസ്പെൻസറിയിലെ യോഗ ട്രെയിനർ സി.കെ ജിനിഷ പരിശീലനം നൽകി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ജിമ്മി അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മാലൂർ ആയൂർവേദ ഡിസ്പെൻസറിയിലെ യോഗ ട്രെയിനർ സി.കെ ജിനിഷ പരിശീലനം നൽകി. പേരാവൂർ ബ്ലോക്ക് വനിത ശിശു വികസന പദ്ധതി ഓഫീസർ ബിജി തങ്കപ്പൻ പദ്ധതി വിശദീകരണം നടത്തി. കണിച്ചാർ ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ്.സൂപ്പർവൈസർ ലിനി വർഗ്ഗീസ്, ചെങ്ങോം ആയൂർവേദ ആശുപത്രി ഡോക്ടർ കെ.എൻ.ധന്യ, പേരാവൂർ ആയൂർവേദ ആശുപത്രി ഡോ.പി.വി.സലിം എന്നിവർ യോഗ പരിശീലന ക്യാമ്പിന് നേതൃത്വം നൽകി.എ.ബി. .രാജേഷ്, ബേബി ആനിത്തോട്ടത്തിൽ, ശ്രീഷ ബിജു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |