കൊച്ചി: എറണാകുളം നോർത്തിലെ വാടക വീട്ടിൽ നിന്ന് രാസലഹരിയുമായി വിദ്യാർത്ഥിയെയും സുഹൃത്തുക്കളായ യുവാക്കളെയും കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്തും പരിസരത്തും വിതരണം ചെയ്യാൻ സൂക്ഷിച്ച എം.ഡി.എം.എ സഹിതമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
കലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ഡിപ്ലോമ വിദ്യാർത്ഥിയായ കാസർകോട് ചെങ്കള റഹ്മത്ത്നഗർ പച്ചക്കാട് വീട്ടിൽ മുഹമ്മദ് അനസ് (21), എറണാകുളത്ത് യൂബർ ഡ്രൈവർമാരായ കാസർകോട് പൊയിനാച്ചി തെക്കിൽ ചെറുകരയിൽ ഖലീൽ ബദറുദ്ദീൻ (27), നുള്ളിപ്പാടി റിഫായി മൻസിലിൽ എൻ.എച്ച് . റാബിയാത്ത് (39) എന്നിവരാണ് ഡാൻസഫിന്റെ പിടിയിലായത്.
അയ്യപ്പൻകാവ് ഈസ്റ്റ്റോഡിലെ റേഷൻകടയ്ക്ക് സമീപത്തെ അപ്പാർട്ട്മെന്റിലെ വാടകമുറിയിൽ നിന്നാണ് ഇവരെ 15.91 ഗ്രാം എം.ഡി.എം.എയുമായി വ്യാഴാഴ്ച രാത്രി പിടികൂടിയത്. അനസിന്റെ സുഹൃത്തായ കാസർകോഡ് സ്വദേശിയാണ് രാസലഹരി കൈമാറിയതെന്ന് പൊലീസ് അറിയിച്ചു. അനസിന്റെ നിർദേശപ്രകാരം ഖലീൽ ബദറുദ്ദീനാണ് കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തി രാസലഹരി ഏറ്റുവാങ്ങി കൊച്ചിയിലെത്തിയത്. ഇവർക്ക് എം.ഡി.എം.എ നൽകിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |