പേരാവൂർ: ക്ലാസ് മുറികളിൽ പാഠഭാഗങ്ങൾ ലളിതമായി വിവരിക്കുന്നതിന് സഹായകമായ പാവകളുടെ നിർമ്മാണം പരിചയപ്പെടുത്തി ശാസ്ത്രസാഹിത്യ പരിഷത്ത് ശില്പശാല. തൊണ്ടിയിൽ ഗുഡ് എർത്ത് ചെസ്സ് കഫെയിൽ വച്ചാണ് പാവനാടകത്തിന് ഉപയോഗിക്കാവുന്ന പാവകളുടെ നിർമ്മാണപരിശീലനം സംഘടിപ്പിച്ചത്. മൃഗങ്ങൾ , മുത്തശ്ശി തവള പാമ്പ് തുടങ്ങിയ പാവകളുടെ നിർമ്മാണരീതി പരിചയപ്പെടുത്തി പാവനിർമ്മാണത്തിൽ വിദഗ്ദനായ ഇ.കുഞ്ഞികൃഷ്ണൻ പരിശീലനത്തിന് നേതൃത്വം നൽകി. ടി.ജയരാജൻ സി വി.അമർനാഥ് എന്നിവർ സഹപരിശീലകരായി എത്തി. കെ.വിനോദ് കുമാർ വി.വിശ്വനാഥൻ പി.കെ.സുധാകരൻ വി.വി.വത്സല എന്നിവർ നേതൃത്വം നൽകി. അടുത്ത ജനുവരിയിൽ പേരാവൂർ മേഖലയിൽ നടക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാസമ്മേളനത്തിന്റെ ഭാഗമായി വിദ്യാലയങ്ങളുമായ ബന്ധപ്പെടുത്തി പാവ നാടക ജാഥ സംഘടിപ്പിക്കാനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |