പയ്യന്നൂർ: പലസ്തീൻ വംശഹത്യ അവസാനിപ്പിക്കുക, പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി, പയ്യന്നൂർ ഓപ്പൺ ഫ്രെയിമിന്റെ ആഭിമുഖ്യത്തിൽ പലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. പ്രൊഫ. എ.കെ രാമകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. രാഷ്ട്രീയമായും ധാർമികമായും പലസ്തീനെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വതന്ത്ര പലസ്തീനാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ടി.ഐ മധുസൂദനൻ എം.എൽ.എ, സി.വി ബാലകൃഷ്ണൻ, ഡോ. ഇ.വി രാമൃഷ്ണൻ, ഫാദർ അഗസ്റ്റിൻ വട്ടോളി, ഡോ. കെ.സി സൗമ്യ, കെ. രാമചന്ദ്രൻ, പി. പ്രേമചന്ദ്രൻ, ആർ. നന്ദലാൽ സംസാരിച്ചു. എല്ലാവരും ഒരുമിച്ചു ചേർന്ന് പലസ്തീൻ ഐക്യദാർഢ്യ പ്രതിജ്ഞയെടുക്കുകയും പൊതു ഒപ്പു പതിപ്പിക്കുകയും ചെയ്തു. തുടർന്ന് സതീഷ് ചെറുക്കാപ്പാറ അവതരിപ്പിച്ച ഗാസ റിപ്പോർട്ട് എന്ന നാടകവും നോ അദർലാൻഡ് എന്ന ഡോക്യുമെന്ററിയും അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |