കാഞ്ഞങ്ങാട്: ജില്ലാ വിദ്യാഭ്യാസ വകുപ്പ് എംപ്ലോയീസ് സഹകരണസംഘത്തിന്റെ ജനറൽ ബോഡി യോഗവും മെമ്പർമാരുടെ മക്കളിൽ അക്കാഡമിക് മികവു നേടിയവർക്കുളള അനുമോദനവും ചിറ്റാരിക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജസീന്ത ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അലോഷ്യസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു .മുൻ പ്രസിഡന്റ് ടി. കെ.എവുജിൻ മുഖ്യാതിഥിയായി. മുൻ പ്രസിഡന്റുമാരായ കെ.പി.മുരളീധരൻ, കുഞ്ഞിക്കണ്ണൻ കരിച്ചേരി, കെ.പി.എസ്. ടി.എ ജില്ലാ സെക്രട്ടറി കെ.ഗോപാലകൃഷ്ണൻ , സംഘം വൈസ് പ്രസിഡന്റ് പി.ടി.ബെന്നി, സെക്രട്ടറി സി ഇ.ജയൻ , സി കെ. വേണു, ഡയറക്ടർമാരായ പി.കെ.ബിജു , സോജിൻ ജോർജ്, ടി.എസ്.ടി.എസ് കൃഷ്ണൻ , ടി.ജി.ദേവസ്യ, പി.ആർ.സീത എന്നിവർ സംസാരിച്ചു.എൽ എസ് എസ്, യു എസ് എസ് വിജയികൾക്കും മറ്റു പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |