കാഞ്ഞങ്ങാട് : ജില്ലാ ബധിര ചെസ്സ് ചാമ്പ്യൻഷിപ്പ് ചെർക്കള മാർത്തോമാ ബധിര വിദ്യാലയത്തിൽ നടന്നു. മത്സരം ചെർക്കള മാർത്തോമാ ബധിര വിദ്യാലയം അഡ്മിനിസ്‌ട്രേറ്റർ ഫാ.മാത്യു ബേബി ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്സ് കൗൺസിൽ ഓഫ് ദി ഡെഫ് സെക്രട്ടറി ടി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി ടി പി മദനൻ മുഖ്യഥിതി ആയി.മാർത്തോമാ സ്‌കൂൾ പ്രധാനാദ്ധ്യാപിക എസ്.ഷീല , ജില്ലാ ബധിര സ്‌പോർട്സ് കൗൺസിൽ ഓഫ് ദി ഡെഫ് പ്രസിഡന്റ് എ.സി മുഹമ്മദ് റഷാദ് , ഷീബ പവിത്രൻ, ടി.ടി.സുനിൽ , പി.ഷാനിൽകുമാർ , എ.റനീഷ് , യമുന ജി.ഉത്തമൻ എന്നിവർ സംസാരിച്ചു. രക്ഷാധികാരി കെ.ടി.ജോഷിമോൻ സ്വാഗതവും മുഹമ്മദ് അമീൻ നന്ദിയും പറഞ്ഞു.വിജയികൾ ഒക്ടോബർ 25, 26, തീയതികളിൽ തൃശ്ശൂരിലെ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ബധിരചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |