പേരാവൂർ: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃയോഗം കെ.പി.സി സി അംഗം ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക കൃത്രിമത്തിനും തിരഞ്ഞെടുപ്പ് അട്ടിമറിക്കും എതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ഒക്ടോബർ മൂന്നാം വാരം കോഴിക്കോട് നടക്കുന്ന വോട്ട് അധികാർ യാത്രയിൽ ബ്ലോക്കിൽ നിന്നും 500 ആളുകളെ പങ്കെടുപ്പിക്കുവാൻ യോഗം തീരുമാനിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജൂബിലി ചാക്കോയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പി.സി രാമകൃഷ്ണൻ, പൊയിൽ മുഹമ്മദ്,ജോസ് നടപ്പുറം,റോയ് നമ്പുടാകം, ജോണി ആമക്കാട്ട്,സന്തോഷ് ജോസഫ് മണ്ണാർകുളം, ചാക്കോ തൈക്കുന്നേൽ,ഷഫീർ ചെക്കിയാട്ട്, കെ.പി.നമേഷ് കുമാർ, കെ.എം.ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |