കാഞ്ഞങ്ങാട് :ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നാലുദിവസങ്ങളിലായി നടക്കുന്ന ഹോസ്ദുർഗ് ഉപജില്ല ഒളിംപിക്സിൽ രണ്ട് ദിവസം പിന്നിടുമ്പോൾ 19 സ്വർണ്ണവും 16വെള്ളിയും, 5 വെങ്കലവും നേടി 149 പോയിന്റുകകളോടെ ആതിഥേയരായ ദുർഗ ഹയർ സെക്കന്ററി സ്കൂൾ ഒന്നാംസ്ഥാനത്താണ്. ഹോളി ഫാമിലി രാജപുരം 66 പോയിന്റുകളുമായി രണ്ടും ജി.എച്ച്.എസ്.എസ് കക്കാട്ട് 45 പോയിന്റുകളുമായി മൂന്നും സ്ഥാനത്താണ്. ഹയർ സെക്കൻഡറി വിഭാഗം മത്സരം ഇന്നും നടക്കും. നാളെ മത്സരങ്ങൾ സമാപിക്കും. സബ്ജൂനിയർ 400 മീറ്ററിൽ എ.രോഹിതയും മിനി ബോയ്സ് പടന്നക്കാട് ഐഡിയൽ സ്കൂളിലെ മുഹമ്മദ് സൈനും സീനിയർ ഗേൾസ് ലോംഗ് ജമ്പിൽ ദുർഗയിലെ പ്രസീല ടർക്കിയും സീനിയർ ബോയ്സ് ഹൈജമ്പിൽ വി.മഹിത് കൃഷ്ണനും ജൂനിയർ ഗേൾസ് 3000 മീറ്ററിൽ ജെ.അപർണ്ണയും, ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മടിക്കൈ സെക്കൻഡിലെ അമയ് പാർവണും ഒന്നാം സ്ഥാനം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |