തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ മിനി സ്റ്റേഡിയത്തിൽ ജില്ലാ പഞ്ചായത്ത് പത്തുലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഓപ്പൺ ഫിറ്റ്നസ് സെന്റർ , സെൽഫി പോയന്റ്, സ്കൂളിൽ പുതുതായി സജ്ജീകരിച്ച കെമിസ്ട്രി ലാബ് എന്നിവയുടെ ഉദ്ഘാടനം എം.രാജ ഗോപാലൻ എം.എൽ.എ. നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഇ.ശശിധരൻ, എം.രജീഷ് ബാബു, രാഷ്ട്രീയസാംസ്കാരിക പ്രവർത്തകരായ ഇ.ബാലകൃഷ്ണൻ, ടി.വി.ഷിബിൻ, കെ.വി.വിജയൻ, എ.ജി.ബഷീർ, വി.വി.അബ്ദുള്ള, കെ.വി.സുധാകരൻ, ഡോ.കെ.സുധാകരൻ, ഇ.നാരായണൻ, എ.ജി.നൂറുൽ അമീൻ, കെ.വി.ഗോപാലൻ, കെ.വി.ശശിധരൻ, ഇ.എം.ബൈജ സംസാരിച്ചു. ചടങ്ങിൽ കെമിസ്ട്രി ലാബ് സജ്ജീകരിച്ച 2006-07 എസ്.എസ്.എൽ.സി. ബാച്ച് പ്രതിനിധി എ.ജി.ഫാസിൽ, ഫിറ്റ്നസ് സെന്റർ നിർമ്മിച്ച കെ.വി.ദിനേശ് എന്നിവരെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മനു സ്വാഗതവും പ്രിൻസിപ്പാൾ രൂപേഷ് നന്ദിയും പറഞ്ഞു. )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |