കാഞ്ഞങ്ങാട് : പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് സംസ്ഥാനതല സെമിനാർ വിഷൻ 2031 പലേഡിയം കൺവെൻഷൻ സെന്ററിൽ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ഇ.ചന്ദ്രശേഖരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സമീപനരേഖ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ ഗോബ്രഡെ അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ, ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.വിജയൻ, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ , പുരാരേഖ വകുപ്പ് ഡയറക്ടർ മഞ്ജുളാദേവി, മ്യൂസിയം വകുപ്പ് ഡയറക്ടർ പാർവതി, ജില്ലാ ആസൂത്രണ സമിതി അംഗം വി.വി.രമേശൻ എന്നിവർ സംസാരിച്ചു. സെമിനാർ വൈകുന്നേരത്തോടെ സമാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |