തൃക്കരിപ്പൂർ: കേരളത്തിലെ കലാലയങ്ങളിൽ എം.എസ്.എഫ് നടത്തുന്ന മുന്നേറ്റവുംവിജയവും മൂല്യബോധമുള്ള സമൂഹത്തിന് ലഭിക്കുന്ന പിന്തുണ കൂടിയാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടു. കണ്ണൂർ, കോഴിക്കോട് യൂനിവേഴ്സിറ്റികളിലെ എം.എസ്.എഫ് സാരഥികൾക്കും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനും തൃക്കരിപ്പൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് ഏർപ്പെടുത്തിയവരവേൽപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ഹരിതാരവം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ.സി.റഊഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട് ആമുഖഭാഷണം നടത്തി.എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി ചെയർപേഴ്സൺ പി.കെ.ഷിഫാന, യൂണിയൻ എക്സിക്യുട്ടീവ് മെമ്പർമാരായ എം.ടി.പി. ഫിദ നിഹാൽ വയനാട്, സെറ്റ് മെമ്പർമാരായ ത്വാഹ തങ്ങൾ, സലാം ബെളിഞ്ചം, മുനവ്വർ, മുസ്ലിം ലീഗ സംസ്ഥാന കമിറ്റി അംഗം ബഷീർ വെള്ളിക്കോത്ത്, ജില്ലാസെക്രട്ടറിമാരായ എ.ജി.സി ബഷീർ, ടി.സി.എ.റഹ്മാൻ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |