കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കുടുംബ സംഗമം. അരികെ 2025 ഐ.എം.എ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ അദ്ധ്യക്ഷത വഹിച്ചു. ഐ.എം.എ പ്രസിഡന്റ് ഡോ.ശശിധര റാവു, മെഡിക്കൽ ഓഫീസർമാരായ ഡോ.കെ.സി ധനേഷ്, ഡോ.ആർ.അനിൽ കുമാർ, പലിയേറ്റീവ് നേഴ്സ് സമീറ കൊളവയൽ,ഡ്രൈവർ അരുൺ എന്നിവരെ ആദരിച്ചു. അജാനൂർ കുടുംബശ്രി സ്‌പോൺസർ ചെയ്ത വീൽചെയർ ചെയർപേഴ്സൺ രത്നകുമാരി മെഡിക്കൽ ഓഫീസർമാർക്ക് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബിഷ് കിറ്റ് വിതരണം ചെയ്തു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരയ കെ.മീന, കെ.കൃഷ്ണൻ ഷീബ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം ജി.പുഷ്പ, ലക്ഷ്മി തമ്പാൻ, വാർഡ് മെമ്പർ എച്ച്.ആർ.ശ്രീദേവി എന്നിവർ സംസാരിച്ചു. ഡോ.കെ.സി.ധനേഷ് സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ പി.ടി ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |