ഉദുമ : മാങ്ങാട് ബാര ജി.ഡബ്ല്യു.എൽ.പി. സ്‌കൂൾ നൂറാം വാർഷികം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ.സി എച്ച്.കുഞ്ഞമ്പു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡോ.ഖാദർ മാങ്ങാട്, വി.ബാലകൃഷ്ണൻ, എം.അഹമ്മദ്, എം. പ്രഭാകരൻ, എം.സരസ്വതി, എം.ശ്യാമള എന്നിവരെ അംബികാസുതൻ മാങ്ങാട് പെണ്ണാടയണിയിച്ച് ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.വിജയൻ, ഗീതാ കൃഷ്ണൻ, സൈനബ അബുബക്കർ, സുനിൽകുമാർ മൂലയിൽ, നിർമ്മല അശോകൻ, യു.എം.മനാഫ് , സരിത ബലരാമൻ, ജയചന്ദ്രൻ, ബി.രത്നാകരൻ തൊട്ടിയിൽ, ബി.കൃഷ്ണൻ, എം.എച്ച്.മുഹമ്മദ്കുഞ്ഞി, ഷൈനിമോൾ, ഇ.കുഞ്ഞികൃഷ്ണൻ, വാസന്തി , എം.കെ.മുഹമ്മദ്കുഞ്ഞി, എം. കുഞ്ഞികൃഷ്ണൻ, കെ.എം.സുധാകരൻ മാങ്ങാട്, തിലകരാജൻ, ഇ.മുഹമ്മദ്കുഞ്ഞി , അൻവർ മാങ്ങാട്, ഖാദർ കാത്തീം, ഷിബു കടവങ്ങാനം എന്നിവർ സംസാരിച്ചു. ഹമീദ് മാങ്ങാട് സ്വാഗതവും ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |