നീലേശ്വരം:വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി നീലേശ്വരം ബ്ലോക്ക് പഞ്ചായത്തും നഗരസഭയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽമേള 21ന് നഗരസഭ കോമ്പൗണ്ടിൽ നടക്കും.നാൽപതോളം ഓളം സ്ഥാപനങ്ങളിലായി മാനേജർ, അക്കൗണ്ടന്റ്, ഓഫീസ് സ്റ്റാഫ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ, മെക്കാനിക്ക്, എച്ച്.ആർ.മാനേജർ, നഴ്സ് ഇക്കോടെക്നിഷ്യൻ, റേഡിയോ ടെക്നോളജിസ്റ്റ്, സെയിൽസ് എക്സിക്യൂട്ടീവ്, ഫീൽഡ് സ്റ്റാഫ് തുടങ്ങി മുന്നൂറോളം ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികൾക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത് തൊഴിൽമേളയിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ളവർ 8921676925,8606914136എന്നീ വാട്സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടണം. ഉദ്യോഗാർത്ഥികൾക്ക് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട് വാർത്താസമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൺ ടി.വി.ശാന്ത,വിജ്ഞാന കേരളം ഡി.എം.സി കെ.പി.രഞ്ജിത്ത്, നീലേശ്വരം ജോ. ബി.ഡി.ഒ എസ്.എൻ.പ്രമോദ് കുമാർ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കുഞ്ഞിരാമൻ, വിജ്ഞാന കേരളം സ്റ്റേറ്റ് റിസോർസ് വിജയൻ കാന, വിജ്ഞാനകേരളം കെ.ആർ.പി വി.വി.രമേശൻ എന്നിവരും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |