തളിപ്പറമ്പ്: അറുപത്തിനാലാമത്മത് മാടായി ഉപജില്ല കേരള സ്‌കൂൾ കലോത്സവം കടന്നപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർപേഴ്സൺ ടി.സുലജ അദ്ധ്യക്ഷത വഹിച്ചു.കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രതി,ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ , തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സി ഐ.വത്സല., ഗ്രാമപഞ്ചായത്ത് മെമ്പർ ബേബി മനോഹരൻ, പ്രിൻസിപ്പൽ ഫോറം കൺവീനർ ഡോക്ടർ എൻ.രാജേഷ് ,പ്രിൻസിപ്പൽ ഫോറം കൺവീനർ കെ.ആർ.ശ്രീലത, പ്രൈമറി എച്ച്.എം കൺവീനർ സി പി.സന്ദീപ് ചന്ദ്രൻ , ഹൈസ്‌കൂൾ എച്ച്.എം ഫോറം കൺവീനർ എസ്.സുബൈർ തുടങ്ങിയവർ സംസാരിച്ചു.104 വിദ്യാലയങ്ങളിൽ നിന്നായി അയ്യായിരത്തോളം മത്സരാർത്ഥികൾ മത്സരാർത്ഥികളാകും.സമാപനസമ്മേളനം 25 ന് വൈകുന്നേരം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |