
കണ്ണൂർ: തണൽ പടന്നപ്പാലം ഡയാലിസിസ് സെന്ററിൽ നിന്ന് ഡയാലിസ് ചെയ്യുന്നവരുടെ കൂട്ടായ്മയായ തണൽ ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ പയ്യാമ്പലം മർമ്മര ബീച്ച് റിസോർട്ടിൽ സംഘടിപ്പിച്ച കുടുംബ സംഗമം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വി.വി മുനീർ ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് സെറ്റർ ഇൻ ചാർജ് ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.വൃക്ക രോഗ വിമുക്ത സമൂഹം എന്ന ലക്ഷ്യം മുൻനിർത്തി സൗജന്യ ക്യാമ്പുകൾ നടത്താൻ സംഗമത്തിൽ തീരുമാനം എടുത്തു
ബൈജു ആയടത്തിൽ, ഫൈസൽ , ജാഫർ ,സവാഹിർ ,എൻ.രാമചന്ദ്രൻ, ജൂസ്ന നസീൽ ,സുമയ്യ നൗഷാദ് എന്നിവർ സംസാരിച്ചു. ജയറാം, നൗഷാദ് , രതീഷ്, അബ്ദുൽ റഹീം , ഗിരീഷ് എന്നിവർ നേതൃത്വം നൽകി.കുടുംബാംഗങ്ങളുടെ കലാപരിപാടികളും തണൽ ചങ്ങാതിക്കൂട്ടം സംഗമത്തിന്റെ ഭാഗമായി നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |