കണ്ണൂർ: തുടർച്ചയായ 25ാം വർഷവും പൂരക്കളിയിൽ കുത്തക കൈവിടാതെ കരിവെള്ളൂർ എ.വി സ്മാരക ഹയർ സെക്കൻഡറി സ്‌കൂൾ. ഹൈസ്‌ക്കൂൾ തലത്തിലും ഹയർ സെക്കൻഡറി തലത്തിലും ഒന്നാം സ്ഥാനമാണ്. അപ്യാൽ പ്രമോദാണ് പൂരക്കളി പരിശീലകൻ. 20 മിനുട്ടുള്ള മത്സരത്തിൽ 12 വിദ്യാർത്ഥികളാണ് ടീമിലുണ്ടായിരുന്നത്. ഹയർ സെക്കൻഡറി തലത്തിൽ മൂന്ന് ടീമും ഹൈസ്‌ക്കൂൾ തലത്തിൽ നാലു ടീമുമായിരുന്നു മത്സരത്തിനുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |