
മാടായി: കണ്ണൂർ സർവ്വകലാശാല പുരുഷ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ മാടായി കോളേജ് ജേതാക്കളായി. പയ്യന്നൂർ കോളേജ് രണ്ടാം സ്ഥാനവും മേരി മാതാ കോളേജ് ആലക്കോട് മൂന്നാം സ്ഥാനവും നേടി. കോളേജ് പ്രിൻസിപ്പാൾ എം.വി. ജോണി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജ്‌മെന്റ് സെക്രട്ടറി എം.പ്രദീപ് കുമാർ, സർവ്വകലാശാല കായിക വിഭാഗം ഡയറക്ടർ ഡോ.ജോ ജോസഫ് എന്നിവർ സമ്മാന വിതരണം നടത്തി. ഡോ.കെ.പ്രമിദ, പി. രഘുനാഥ്, പ്രവീൺ മാത്യു, കോളേജ് ചെയർമാൻ സൗരവ് രാജൻ, യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാൻ അൽന വിനോദ് എന്നിവർ സംസാരിച്ചു. കോളേജ് ജനറൽ ക്യാപ്റ്റൻ ടി.കെ.അലീഷ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |