
കാഞ്ഞങ്ങാട്: ചിട്ടയായ പരിശീലനം നൽകി ഫുട്ബാൾ പ്രതിഭകളെ കണ്ടെത്തുന്നനായി വാഴുന്നോറടി സ്‌പോർട്‌സ് ക്ലബ്ബ് ഫു ട്‌ബോൾ അക്കാഡമി പ്രവർത്തനം തുടങ്ങി.ഉപ്പിലിക്കൈ സ്കൂളിലെ അഞ്ചാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്ന 80 വിദ്യാർത്ഥികളെ പരിശീലനത്തായി ഫുട്‌ബോൾ അക്കാഡമി ഉദ്ഘാടനവും കായികതാരങ്ങൾക്കുള്ള ജേഴ്സി പ്രകാശനവും വിതരണവും പ്രിൻസിപ്പാൾ എസ്.എം.ശ്രീപതി ഉദ്ഘാടനം ചെയ്തു. പ്രഭാകരൻ വാഴുന്നോറടി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.ഗിരീഷ്, പി.ടി.എ പ്രസിഡന്റ് എം.സുരേശൻ, എസ്.എം.എസ് ഇ.വി.വിജയൻ, അദ്ധ്യാപകരായ ടി.ഷംസുദ്ദീൻ, എം.സുന്ദരൻ, എം. മനോജ്, ക്ലബ്ബ് അംഗം എം.വി.പ്രശാന്ത് എന്നിവർ പങ്കെടുത്തു. സംസാരിച്ചു. ക്ലബ്ബ് പ്രസിഡന്റ് വി.മോഹനൻ സ്വാഗതവും കൺവീനർ അബ്ദുൾസലാം നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |